നിരൂപണം: കർമയോഗി - ഇ ശ്രീധരൻറെ ജീവിതകഥ

Author
:
M S Asokan
Type
:
Biography (ജീവചരിത്രം)
Published by
:
Mathrubhumi Books (Malayalam)
Edition
:
8, July 2019 (Malayalam)
Malayalam
:
English Translation
:
Rajesh Rajamohan (Karmayogi - A Biography of E Shreedharan)
Published by
:
Penhuin Random House India
Edition
:
2015
English
:



സ്വതന്ത്ര ഇന്ത്യയുടെ പൊതുഗതാഗത സംവിധാനത്തിൽ, ഇന്ത്യൻ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലും ഒരു സിവിൽ എഞ്ചിനീയറിംഗ് സാങ്കേതികവിദഗ്ദ്ധൻ എന്ന നിലയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ച ശ്രീ ശ്രീധരന്റെ ഔദ്യാഗിക ജീവിത്തിലെ സംഭവങ്ങളെ ഒരു തിരശ്ശീലയിൽ എന്നപോലെ വരച്ചുകാട്ടാൻ ശ്രീ എം എസ് അശോകന് "കർമയോഗി - ശ്രീധരൻറെ ജീവിതകഥ" എന്ന പുസ്തകത്തിലൂടെ സാധിച്ചിട്ടുണ്ട്.



ഇന്ത്യൻ റെയ്ൽവേയിൽ ചേർന്നതിനുശേഷം വളരെപ്പെട്ടെന്നു തന്റെ പ്രാഗല്ഭ്യം തെളിയിക്കാനും അതുവഴി തെന്റെ ഔദ്യൊഗിക ജീവിതത്തിന്റെ ഉന്നതങ്ങളിൽ എത്തിച്ചേരാനും ശ്രീ ശ്രീധരന് കഴിഞ്ഞു. അർപ്പണബോധവും, സത്യസന്ധതയും തന്റെ വ്യക്തി ജീവിതത്തിലും ഔദ്യാഗിക ജീവിതത്തിലും ഒരുപോലെ കാത്തുസൂക്ഷിച്ച മഹാത്മാവിന്റെ ജീവിത കഥ അനാവരണം ചെയ്യുന്നതിനോടൊപ്പം ഗുണങ്ങൾ ഒരു വ്യക്തി ജീവിതത്തിൽ ഉണ്ടാകേണ്ട അവശ്യകഥയും ശ്രീ എം എസ് അശോകൻ ഊന്നിപ്പറയുന്നു. പല ഉദാഹരങ്ങളിലൂടെയും ശ്രീ ശ്രീധരൻറെ നേട്ടങ്ങളുടെ ആധാരം സ്വഭാവവിശേഷങ്ങളാണെന്നു ആഖ്യായനത്തിലൂടെ വ്യക്തമാകുന്നു.

പല അദ്ധ്യായങ്ങളിലും ശ്രീ ശ്രീധരന്റെ സാങ്കേതിക മികവും, പ്രശ്നങ്ങളെ വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണാനുമുള്ള കഴിവ് വ്യക്ത്തമാക്കുന്നു. പാമ്പൻ പാലത്തിന്റെ പുനർനിർമ്മാണത്തിനായി മൽസ്യത്തൊഴിലാളികളുടേയും ബേപ്പൂരിൽ നിന്നുള്ള മാപ്പിള ഖലാസികളുടെയും കഴിവുകൾ ഉപയോഗിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്വഭാവ നൈപുണ്യം കൊണ്ടായിരുന്നു. ശ്രീ ശ്രീധരന്റെ സമഭാവന, ദീനാനുകമ്പ, സുതാര്യത എന്നെ ഗുണങ്ങൾ കൊങ്കൺ റെയിൽവേയുടേയും ഡൽഹി മെട്രോയുടേയും നിർമ്മാണ സമയത്തു് വളരെയധികം പ്രകടമാകുന്നു. രണ്ടു സംരംഭകളുടെയും നിർമ്മാണത്തിൽ സ്ഥാവരവസ്തുക്കൾ നഷ്ടപ്പെട്ടവർക്ക് കൊടുത്ത പരിഗണന അതിന്റെ നല്ല ഉദാഹരണങ്ങളായി ശ്രീ എം എസ് അശോകൻ വരച്ചുകാട്ടുന്നു.

അധികാരത്തിന്റെ ഉന്നതശ്രേണിയിലിരിക്കുന്ന പലർക്കും മുൻകൂട്ടിക്കാണാൻ പോലും കഴിയാത്ത തന്റെ കാഴ്ചപ്പാടുകൾ ആരുടെ മുന്നിലും തുറന്നു പറയുന്ന ശ്രീ ശ്രീധരന്റെ കറകളഞ്ഞ ദേശഭക്തിയും നിശ്ചയദാർഢ്യവും പലപ്പോഴും രാജ്യത്തിൻറെ നന്മയെക്കരുത്തി അടിയറവുവെക്കേണ്ടിവന്നിട്ടുണ്ട്. കൽക്കട്ടാ മെട്രോയും, ഡെൽഹിമെട്രോ കാലത്തേ സ്റ്റാൻഡേർഡ് -ബ്രോഡ്ഗേജ് തർക്കങ്ങളും, പൊതുഗതാഗത പദ്ധതികളിൽ (Public–private Partnership) പൊതു സ്വകാര്യ പങ്കാളിത്വത്തിന്റെ പരാജയവും എല്ലാം അതിനുദാഹരണങ്ങളായി ആഖ്യാതാവ് ചൂണ്ടി കാണിക്കുന്നു.

ഒരു ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിലെ ശ്രീ ശ്രീധരൻ എപ്പോഴും ചലനാത്മകവും സുതാര്യവുമായ ശൈലിയാണ് തന്റെ ജീവിതത്തിൽ എന്നും അവലംബിച്ചിരുന്നത്. പൊതു ഖജനാവിലെ പണം ഉത്തരവാദിത്വത്തോടെ ചെലവഴിക്കപ്പെടണം എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്ന ശ്രീ ശ്രീധരൻ അന്താരാഷ്ര നിലവാരത്തിലുള്ള സാങ്കേതിക വിദ്യകൾ താൻ നയിച്ച എല്ലാ പദ്ധതികളിലും ഉപയോഗിക്കപ്പെടുത്തിയിരുന്നു. അച്ചടക്കം, സമയനിഷ്ഠത, ധാർമ്മിക, സാങ്കേതിക മികവ്, സാമൂഹ്യ പ്രതിബദ്ധത, സദാചാരബോധം എന്നീ ഗുണങ്ങൾക്കു വലിയ വിലകല്പിച്ചിരുന്ന ശ്രീ ശ്രീധരൻ, താൻ നയിച്ച എല്ലാസ്ഥാപനങ്ങളുടെയും അടിസ്ഥാന മൂല്യമായി ഗുണങ്ങൾ വിജയകരമായി വളർത്തിയെടുത്തു. തന്റെ സഹപ്രവർത്തകരെ തിരഞ്ഞെടുക്കുന്നതിലും അവരെ വളർത്തിയെടുക്കുന്നതിലും വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ശ്രീ ശ്രീധരൻ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിലും കണിശത്വം കാട്ടിയിരുന്നു. DMRC, Konkan Railway Corporation എന്നിവയുടെ സ്തുത്യർഹമായ പ്രകടനം അതിന്റെ നേർക്കാഴചയാണ്‌.

തന്റെ അമ്മയിൽ നിന്ന് കുടുംബമൂല്യമായി പകർന്നുകിട്ടിയ മാനുഷികതയും സഹാനുഭൂതിയും വെളിവാക്കുന്ന രീതിയിലുള്ള ക്ഷേമപ്രവർത്തനങ്ങൾ ചെയ്യുവാനായി തന്റെ അമ്മയുടെ പേരിൽ ഒരു ട്രസ്റ്റ് സ്ഥാപിക്കുകയും അതുവഴി തനിക്കുചുറ്റുമുള്ള ആവശ്യക്കാരിലേക്കു   സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ശ്രീ ശ്രീധരനെ ഒരു കർമ്മയോഗി എന്ന് ശ്രീ എം എസ് അശോകൻ വിശഷിപ്പിച്ചത് തീർത്തും ഔചിത്യപരമാണ്.



Milestone/Highlight

Full Name
:
Elattuvalapil Sreedharan (എള്ളാട്ടുവളപ്പിൽ ശ്രീധരൻ)
Date of Birth
:
12 June 1932
Father
:
Neelakandan Moosath (നീലകൺഠൻ മൂസത്)
Mother
:
Ammaluamma (അമ്മാളുഅമ്മ)
Wife
:
Radha (D/o Dr. Achutha Menon), 21 October 1961
Schooling
:
Government Lower Primary School, Chathannur, Pattambi, Palakkad
Basel Evangelical Mission Higher Secondary School, Palakkad
Intermediate
:
Engineering
:
Specialization: Civil Engineering
Government Engineering College, Kakinada, Andhra Pradesh (JNTU)
Occupation
:
1.     Lecturer Government Polytechnic, Kozhikode
2.     Sub-Engineer Bombay Port (1953)
3.     Indian Railway Service of Engineers (IRSE)- December 1954 to June 1990
4.     Deputy Chief Engineer Design and Planning - Kolkata Metro (1971 to 1976)
5.     Chairman and Managing Director (CMD) - Cochin Shipyard Ltd (October 1979 to November 1980)
6.     CMD of Konkan Railway (1990 to 1997)
7.     Managing Director of Delhi Metro Rail Corporation (1997-2011)
8.     Principal Advisor of the Kochi Metro Rail Project
9.     Chief Advisor for the Lucknow Metro
Major Achievements
:
1.     Reconstruction of Pampan Bridge in 46 days as against an estimate of 3 months (1965)
2.     MV Rani Padmini the first ship from Cochin Shipyard and first of its class in India (1980 February 9)
3.     Completed 760 Km Konkan Railway Connecting 4 States in 7 year
4.     Completed Delhi Metro in 7 years (planned in 10 Years)





Comments