സ്വപ്‌നങ്ങൾ വരമാകുമ്പോൾ


ഒരമ്പല നടയിലെ അഭിഷേക ജലം വീഴും
ഒവിൻ വക്കത്തായൊരിക്കൽ ഒരു അരയാലിൻകുരു
വാനിൽ പറന്ന പച്ചയാം നിറമുള്ള തത്തതൻ
ചെംചുണ്ടിൽ നിന്ന് പൊഴിഞ്ഞുവീണു

പവിത്രമാം ജലം നനവുണർത്തിയ മണ്ണിൻകുളിരിൽ
വിശ്രമിച്ച വിത്തിനൊരിക്കൽ ഉണരാൻ തോന്നി
തോന്നലിൻ തുടർച്ചയാലാകാം അവൾ തൻ കൺചിമ്മി
കാലുകൾ ഉറപ്പിച്ചു പരിശുദ്ധമാം ഭൂമിയിൽ

അവൾക്കാഗ്രഹം ഒന്നേ ഉണ്ടായുള്ളൂ വളരണം വലുതാകണം
എത്രമാത്രമെന്നറിയാതെ അവൾ ആഹ്രഹിച്ചു വലുതാകാൻ
ദീർഘമാം പ്രാർത്ഥന ഒരു തപസ്യതൻ പവിത്രയിൽ
ഒരു വരമായ് സർവ്വേശ്വരൻ അവൾക്കനുഗ്രഹിച്ചുനൽകി

വളർന്നൂ തനിക്കാകുംവണ്ണം, എത്തി മറ്റെല്ലാത്തിനും മീതേ
വിജയത്തിന് സുഖം നീണ്ടുനിന്നില്ല നാളേറെ
ഏകാന്തത തൻ തീവ്ര ദുഃഖത്തിൽ മുങ്ങീ അവൾ
ആഗ്രഹിച്ചൂ തൻ കൂട്ടുകാർ എത്തുവാൻ കൂടെ

പക്ഷെ എത്തിയില്ല ആരും അവൾക്കൊപ്പം നഷ്ടബോധത്തിൻ
തീവ്രതയിലവൾ കൊഴിച്ചൂ തൻ ഇലകൾ ആഗ്രഹ
സാക്ഷാത്കാരത്തിൻ വെമ്പലിൽ അവൾ മറന്നിരുന്നൂ മറ്റെല്ലാം
ആസ്വദിച്ചില്ലാ മറ്റൊന്നും വളരാനുള്ള ബദ്ധപ്പാടല്ലാതെ



ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു
പക്ഷെ അതിനായ് വളം തൻ ജീവിത സുഖം
അന്യരുടെ നാട്ടിലെത്തപ്പെട്ട അസ്വസ്ഥതയോടെ
തിരിച്ചുവരാൻ കഴിയാതവൾ അലഞ്ഞൂ ഒരു ഇണക്കായ്

തൻ വിഷമങ്ങൾ പറഞ്ഞൊന്നാസ്വദിക്കാൻ ഒരു നെഞ്ചിൻ
ഇളം ചൂടിൽ വിശ്രമിക്കാൻ, പക്ഷെ കണ്ടില്ലവൾ
ആരെയും തൻ ഹൃദയത്തിൻ  വേദന പങ്കിടാൻ
ഒരു ഇളംകാറ്റിൻ താരാട്ടാസ്വദിക്കാൻ

ഒരവിശ്വസനീയത തൻ അന്ത്യത്തിൽ നിന്നാകാം അവൾക്കു
കിട്ടീ ഒരു പ്രദീക്ഷതൻ പൊൻവെളിച്ചം അവൾ ചില്ലകളിൽ
പച്ചപ്പിൻ ചായം വിടർത്തീ ആർക്കോ തണൽ കൊടുക്കാനായി
വീണ്ടും പ്രദീക്ഷതൻ ശക്തിയാലവൾ കത്തിരുന്നൂ
തനിക്കാശ്വാസമേകാൻ എത്തുന്ന തൻ പ്രീയനായ്

Comments