ഞായറാഴ്ച
ദിവസത്തിന്റെ അലസമായ ദിനാരംഭം എട്ടു മണിക്കായിരുന്നു. എന്നെക്കാളും മുന്നേ കൊച്ചു് ഉണർന്നു കഴിഞ്ഞിരുന്നു. അങ്ങനെയല്ല, അവൻ, അവനു തോന്നുമ്പോൾ
ഉണരും , ഉറങ്ങും - ഭാഗ്യവാൻ.
എണീറ്റ്
പല്ലുതേച്ചു കുളിച്ചുവന്നപ്പോഴേക്കും പ്രഭാത ഭക്ഷണം തയ്യാറായിരുന്നു. പ്രഭാത ഭക്ഷണം ടീവി പ്രോഗ്രാമിന്റെ മെമ്പടി
കൂട്ടി അകത്താക്കി, ചായയും പത്രവും ആയി ചാരുകസേരയിൽ വന്നിരുന്നു.അപ്പോഴേക്കും എത്തി ഭാര്യയുടെ അഭ്യർത്ഥനയോടെയുള്ള ശാസനം. "കൊച്ചിനെക്കൂടെ നൊക്കിക്കോളൂ". മറുപടി പറഞ്ഞില്ല. അവൾ അതാഗ്രഹിച്ചും കാണില്ല.
കൊച്ചു് തൊട്ടിലിലാണ്. രാവിലത്തെ പ്രകടങ്ങളുടെ ക്ഷീണത്തിൽ ഉറങ്ങുന്നു.
പത്ര
വാർത്തകളിൽ വലിയ വ്യതാസം ഒന്നും
തോന്നിയില്ല. പരസ്പരം പഴിചാരുന്ന രാഷ്ട്രീയ പ്രവർത്തകരുടെ വാദപ്രദിവാദങ്ങൾ. വിലവർദ്ധനവിന്റെ കാര്യാകാരണങ്ങൾ നിരത്തുന്ന വ്യവസായ വാർത്തകൾ അങ്ങനെ ചില സ്ഥിരം പംക്തികൾ.
സ്പോർട്സ്ഉം എഡിറ്റോറിയലും മറ്റും അത്ര എളുപ്പത്തിൽ മനസിലാകാത്തതിനാൽ
തലക്കെട്ട് മാത്രം വായിച്ചു. പിന്നെയുള്ള വലിയ തലക്കെട്ടുകൾ സ്ത്രീകൾക്കെതിരെയുള്ള
അതിക്രമങ്ങളാണ്. ഇന്നും അതുതന്നെ ആണ് കൂടുതൽ. അൻപത്തിരണ്ടു
വയസായ സ്ത്രീ പീഠിപ്പിക്കപ്പെട്ടു. അൻപത്തിരണ്ടിലും പീഠിപ്പിക്കാൻ ഉണ്ടായ മനസ്ഥിതിയെപ്പറ്റി ചിന്തിച്ചുകൊണ്ട് അടുത്ത വാർത്തയിലേക്കു കടന്നു. അത് അതിലും കടുപ്പം.
മൂന്നുവയസുകാരി സ്കൂളിൽ പീഠിപ്പിക്കപ്പെട്ടു. പീഠനം എന്നാൽ ഞാൻ ഉദ്ദേശിക്കുന്ന ഒരു
കാര്യം അല്ലെ എന്ന് തോന്നിപ്പോയി.
പത്രം
മടക്കി മടിയിൽ വച്ച് കണ്ണും അടച് അങ്ങനെ ആടിയാടി
കിടന്നു. എന്തോ ഒരു ആശ്വാസം തോന്നി.
Comments
Post a Comment