മോഹൻ വളരെ ഉന്മേഷവാനായിട്ടാണ്
അന്ന് ഉണർന്നത്. ഞാറാഴ്ചയുടെ സുഖകരമായ ആലസ്യത്തേക്കാൾ ഉപരി അയാളെ സന്തോഷിപ്പിച്ചത്
അമ്മമാരുടെ വരവായിരുന്നു, അമ്മയും അമ്മായിയമ്മയും. പതുക്കെ എണീറ് പ്രഭാതകർമ്മങ്ങൾ കഴിച്ചു വന്നു. ടീവി കണ്ടുകൊണ്ടു ഭാര്യാ
ഉണ്ടാക്കിയ പുട്ടു, ചമ്മന്തി കൂട്ടി കഴിച്ചു. മോഹനന് പുട്ടും ചമ്മന്തിയും ആണ് ഇഷ്ടം. ഭാര്യയും
ആവേശത്തിലായിരുന്നു, ഒരു വരവേൽപ്പിന്റെ തയ്യാറെടുപ്പ്.
എന്തൊക്കെ ചെയ്തിട്ടും സമയം
പോകുന്നില്ല!!
റെയിൽവേ സ്റ്റേഷനിൽ നിന്ന് അവരെ വിളിക്കാനായി നേരത്തെ
ഇറങ്ങി. കാറു പാർക്കുചെയ്തതിനുശേഷം അമ്മയും നോക്കി.
ഇനിയും ഒന്നര മണിക്കൂർ ബാക്കിയാണ് ട്രെയിൻ എത്തിച്ചേരാൻ. കുറച്ചുനേരം കാറിൽത്തന്നെ ഇരുന്നു പാട്ടുകേട്ടു. ഒരു അസ്വസ്ഥത, ഒന്നിലും
മനസ് ഉറക്കുന്നില്ല. പ്ലാറ്റുഫോം ടിക്കറ്റ് എടുക്കാം എന്ന് കരുതി. ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോൾ കുറച്ചു സമാധാനമായി. നല്ല തിരക്കുണ്ട്. ആ
സമാധാനവും ഏറെ നീണ്ടുനിന്നില്ല. കൗണ്ടറിലെ
സ്ത്രീക്ക് നല്ല സ്പീഡാണ് പത്തുമിനിറ്റിൽ
ടിക്കറ്റ് കിട്ടി. നേരെ സ്റ്റേഷന്റെ ഉള്ളിലേക്ക്
നടന്നു.
റെയിൽവേ സ്റ്റേഷന്റെ മണം അവനിൽ ഗൃഗാതുരത്ത്വം
ഉണർത്തി. പഴയകാല യാത്രകൾ ഒഴുകിണ്ടു പ്ലാറ്റുഫോമുകളിൽ കറങ്ങി നടന്നു. ഒന്നിനും ഒരു മാറ്റവും ഇല്ല.
നിറഞ്ഞു കവിയുന്ന പ്ലാറ്റഫോർമുകൾ നിറയുകയും ഒഴിയുകയും ചെയ്യുന്നു. ആൾക്കാർ തിരക്കിട്ടു നടക്കുന്നു. ട്രെയിനുകൾ വലിച്ചികൊണ്ടു വന്ന ഷീണത്തിൽ എൻജിനുകൾ
കിതച്ചുനിക്കുന്നു, ഇടയ്ക്കു. ചൂട് വമിക്കുന്ന എൻജിനുകൾ
പൊടികയറി തുമ്മുന്നതുപോലെ "ഛീ" എന്ന് ശബ്ദിച്ചു. പെട്ടെന്നാണ് അമ്മമാരുടെ ട്രെയ്നിനെപ്പറ്റിയുള്ള അറിയിപ്പ് കേട്ടത്, സ്ഥായിയായ ശബ്ദത്തിൽ, ട്രെയിൻ പത്തുമിനിറ്റിൽ നാലാമത്തെ പ്ലാറ്റഫോമിലേക്കു വരുന്നു.
മുന്ന് ഭാഷയിലെ അറിയിപ്പും ശ്രദ്ധിച്ചു കേട്ട ശേഷം നാലാമത്തെ പ്ലാറ്റഫോമിലേക്കു
നടന്നു. ഓവർബ്രിഡ്ജ് കയറിയിറങ്ങി പ്ലാറ്റഫോമിലെത്തി. വെറുതേ ഒരു ചായകുടിച്ചു. വണ്ടിയുടെ
മുൻഭാഗത്തെ ലൈറ്റ് കണ്ടുതുടങ്ങി. ആൾക്കാരിൽ ഒരു വെകളി, കൂപ്പകൾ
നില്ക്കുന്നിടങ്ങളിലേക്കു
ആൾക്കാർ നടന്നു തുടങ്ങി. മോഹൻ അവന്റെ അമ്മമാരുടെ
കൂപ നില്ക്കാൻ സാധ്യത ഉള്ളിടത്തേക്കു നീങ്ങി നിന്നു.
ട്രയിൻ നിന്നതു കുറച്ചു മാറിയാണ്. ഇറങ്ങുന്നവരുടെയും കയറുന്നവരുടേയും അടുക്കാൻ വയ്യാത്ത തിരക്ക്. ഒരുവിധം വാതിലിനടുത്ത് എത്തിയപ്പോഴേക്കും അവർ ഇറങ്ങിത്തുടങ്ങിയിരുന്നു. ബാഗുകൾ പ്ലാറ്റഫോമിലേക്കു ഇറക്കി അവരെ ഇറങ്ങാൻ സഹായിച്ചു.
പലപ്രാവശ്യമായി പാർക്കിങ്ങിലുള്ള കാറിൽ ബാഗുകൾ എത്തിച്ചപ്പോഴേക്കും മോഹൻ തളർന്നിരുന്നു. അമ്മമാരെയും
കയറ്റി കാറു വിട്ടു.
രണ്ടാമത്തെ ഷിഫ്റ്റിൽ ആയിരുന്നു അന്ന് പണിക്കു പോകേണ്ടത്. വൈകുന്നേരം മുന്ന് മണിമുതൽ രാത്രി പന്ത്രണ്ടു വരെ. വേറെ ഒഴിവുകഴിവുകൾ
ഒന്ന് പറയാനില്ലാത്തതുകൊണ്ടു മനസില്ല മനസോടെ ഓഫീസിൽ പോകാനിറങ്ങി. തിരിച്ചെത്തിയപ്പോൾ ഏകദേശം ഒരുമണി ആയിരുന്നു. മകന്റെ മുഖത്തിൽ അവന്റെ പണിയയുടെ ഷീണം കണ്ട അമ്മമാർ
ഒരു ലേറ്റ് ഡിന്നറിനു അവനെ നിർബന്ധിച്ചു. ഒന്ന്
കുളിച്ചു തീൻമേശയിൽ വന്നിരുന്ന അയാളെ വിഭവങ്ങളുടെ ആധിക്യം ആദ്യം അമ്പരപ്പിച്ചു. അമ്മമാരുടെ ആധിധേയത്വം ഭാര്യ ടീവി കാണുകയാണെന്ന ഭാവത്തിൽ
അവഗണിച്ചു.
അമ്മമാർ മത്സരിച്ചു വിളമ്പുന്നു. പെട്ടന്നാണ് ഒരു സംശയത്തിന്റെ നിഴൽ
മോഹന്റെ മനസിലേക്ക് വന്നത്. ഒരുപോലുള്ള രണ്ടു കറികൾ രണ്ടു പാതങ്ങളിലായി വച്ചിരിക്കുന്നു. ഒരു ചോദ്യ ചിഹ്നത്തോടെ
ഭാര്യയെ നോക്കി. സംശയം മനസിലാക്കിയാകണം അമ്മമാർ തന്നെ പറഞ്ഞു ഒന്ന് തിരുവനന്തപുരം അവിയലും മറ്റേത് കൊല്ലം അവിയലും!! നല്ലതു ഏതാണെന്നു പറ, ഭാര്യയുടെ ചിരിക്കുന്ന മുഖം മോഹന്റെ മുഖത്തെ മേഘാവൃതമാക്കി.
😆😆😂
ReplyDelete