അത്താഴം
കഴിച്ചു കിടന്നതാ. ഉറക്കം വരുന്നില്ല. ഏകദേശം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. നന്ദു ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.
ക്രമാനുഗതമായ ശ്വാസോഉച്ച്വാസം കേൾക്കാം. തലയണ ചാരി ഒന്ന്
നിവർന്നിരുന്നു.
അവൻ
ഒന്ന് ചവിട്ടി. പതുക്കെ വലതു കൈകൊണ്ടു അവനെ
ആശ്വസിപ്പിക്കാൻ വയറ്റിലൊന്നു
തടവി. പെട്ടന്ന് സ്ഥാനം മാറിയതിനാലാകാം
അവൻ ഒന്നു രണ്ട് ചവിട്ടുകൂടെ തന്നു.
ഏഴാം
മാസമാണ്. എത്ര പെട്ടന്നാ ആറു
മാസം കടന്നു പോയത്. ആദ്യമാദ്യം ഒരു വിശ്വാസക്കുറവുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞത് ഇനി റെസ്റ്റ്യൂബിനെ സാധ്യതയുള്ളു
എന്നാ. മാസക്കുളി ദിവസം തെറ്റിയിട്ടു ഒരാഴ്ച കഴിഞ്ഞപ്പോഴാ ഒന്ന് നോക്കണം എന്ന് കരുതിയത്. ഓഫീസിൽ നിന്ന് വരുമ്പോൾ ഒരു പെഗ്നൻസി
കിട്ടു വാങ്ങിവരാൻ നന്ദുവിനോട് പറഞ്ഞു. നന്ദുവിന്റെ മുഖത്ത്
കണ്ട അവിശ്വസനീയത അവഗണിച്ചു. മൂത്രത്തിലെ ഹോർമോണിന്റെ അളവ് നോക്കി ഗർഭം
നിശ്ചയിക്കുന്ന പ്രഗ്നൻസി ഡിറ്റക്ഷൻ സ്ട്രിപ്പിലെ രണ്ടു ചുമന്ന വരകളിലേക്കു അതിശയത്തോടെയാണ് നന്ദു നോക്കിയത്. നന്ദുവിന്റെ കണ്ണിലെ തിളക്കം എന്നെ ഒട്ടും അതിശയിപ്പിച്ചില്ല. എന്നാലും ഒരു ഗൈനക്കോളജിസ്റ്റിനെ കാണാം എന്ന്
നന്ദു പറഞ്ഞപ്പോൾ ആകട്ടെ എന്ന് ഞാനും കരുതി. ദൈവം എന്നൊരാളുണ്ടല്ലോ?!
അവൻ
ഒന്നു കൂടെ ചവിട്ടി. ആശ്വസിപ്പിക്കാനായി വയറ്റിൽ ഒന്നു രണ്ടു പ്രാവശ്യം തടകിയപ്പോൾ അവന്റെ അനക്കം നിന്നു. എന്റെ മനോവിചാരം അവനു മനസ്സിലായിക്കാണും. തന്റെ വരവിനെ
സംശയിച്ചു എന്ന തോന്നലിനാലാകാം അവൻ
അസ്വസ്ഥനായത്.
ഇപ്പൊ
എന്റെ മുഴുവൻ ശ്രേദ്ധയും അവനിലാണ്. അവനോ അവളോ എന്നറിയില്ല.
എനിക്കിഷ്ടം അവനാകുന്നതാ. ചവിട്ടിനു ഒരു കുറവും ഇല്ല.
അമ്മയാണെന്നൊന്നും നോക്കില്ല, ഓഫീസിൽ ഇരിക്കുമ്പോഴും അവനിഷ്ടമാകാത്തതാകാം വല്ലപ്പോഴും ചവിട്ടും. പോട്ടെ കുട്ടിയല്ലേ…
നന്ദുവിന്
വേണ്ടത് ഒരു പെൺകുട്ടിയെയാണ്. നന്ദു
പറയുന്നത് പെൺകുട്ടികൾ വീടിനു ഐശ്വര്യമാണെന്നാ. എപ്പോഴും അവർ ചിരിച്ചു് കളിച്ചങ്ങനെ
നടക്കുന്നത് കണ്ടാൽ ഐശ്വര്യ ദേവതയായ ലക്ഷ്മി കറങ്ങി നടക്കുകയാണെന്നു തോന്നുംപോലും.
എന്തോ
ഇന്നവന് ഉറക്കം കുറവാണ്. തൊഴികൾ എണ്ണത്തിൽ കൂടുന്നു. ശനിയാഴ്ച ഓഫീസിൽ നിന്ന് വന്നപ്പോഴാ നന്ദു പ്രെഗ്നൻസി കിട്ടു വാങ്ങിയത്. ഞാറാഴ്ച ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോയി.റൂം നമ്പർ
3B-യിലേക്ക് കണ്ണുംനട്ടിരുന്നു കുറേനേരം. അവസാനം വിളിപ്പിച്ചു.പ്രേത്യക പരിഷിധനകൾ ഒന്നും ഉണ്ടായിരുന്നില്ല. ചെറുതായി വയറ്റിലൊന്നു തട്ടിനോക്കി. പിന്നെ ഒരു ലിസ്റ്റ് എഴുതി
തന്നിട്ട് അടുത്തുള്ള മെഡിക്കൽസ്റ്റോറിൽ നിന്ന് വാങ്ങാൻ പറഞ്ഞു. ദാ-കിടക്കുന്നു. വീണ്ടും
അനിശ്ചിതത്വം.ഗൈനക്കോളജിസ്റ്റിനു ആളെക്കണ്ടാൽ ഗർഭിണി ആണെന്നറിയാൻ പറ്റുമോ? ഞാൻ നന്ദുവിനോടൊപ്പം മെഡിക്കൽസ്റ്റോറിലേക്കു
നടന്നു.മനസിന്റെ അടിത്തട്ടിൽ എവിടെയോ ഒരു ചോദ്യം അസ്വസ്ഥതെയുണ്ടാക്കിയിരുന്നു.
അവൻ
ഉറങ്ങിയെന്നു തോന്നുന്നു. ഇപ്പോൾ എനിക്കിഷ്ടം ഞങ്ങൾ മാത്രമുള്ള ഒരു ലോകമാണ്. ഞാനും
അവനും മാത്രം. അവനോടു കഥയും കാര്യങ്ങളും പറഞ്ഞങ്ങനെ ഇരിക്കാൻ നല്ല രസമാണ്. ഇടയ്ക്കിടയ്ക്ക്
കേൾക്കുന്നുണ്ടെന്നറിയിക്കാൻ
അവൻ ചവിട്ടും. ആദ്യമാദ്യം സംസാരം മനസുകൊണ്ടായിരുന്നു. ഈയിടക്ക് നന്ദുപറഞ്ഞു ഞാൻ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടെന്ന്.
ആകാം. ഞാൻ ഒരു പ്രേത്യക
ലോകത്താകും - അമ്മയും മകനും മാത്രമുള്ള ഒരു ലോകം. ഇനി
ഞങ്ങൾക്ക് മാത്രമായ രണ്ടു മൂന്നു മാസമേ ഉള്ളു. അതുകഴിഞ്ഞാൽ അവൻ വരും. പിന്നെ
അവൻ എന്റെമാത്രം അല്ലല്ലോ...
Comments
Post a Comment