ജീവിതം - ഒരു ചോദ്യസാഗരം


ഇനിയും വരാത്തതെന്തേ നീയെൻ പ്രണയിനീ
എൻ വരണ്ട സന്ത്യകൾക്ക് വെളിച്ചമേകാൻ
എൻ തണുത്ത രാവുകൾ കാത്തുനിൽക്കുന്നു
നിൻ സാമ്യപ്പിത്തിനായ്‌, അതിൻ ഉഷ്മളമാം
മധുനുകരാൻ മനം തുടിക്കുന്നു ഏറെനാളായ്

വരൂ പ്രണയിനീ ഒരു പ്രകാശകിരണമായ് 
എൻ നിരക്ഷരത തൻ അന്ധകാരത്തിൽ വിളക്കായ്
വരൂ പ്രണയിനീ ലക്ഷ്മി ആയി നീയെൻ
ജീവിതത്തിൻ മൂധേവിയാം മാറാല നീക്കാൻ
വരൂ പ്രണയിനീ ഒരു സുഗന്ധമായ് നീയെൻ
തളർന്ന ശരീരത്തിൻ വിയർപ്പു ഗന്ധമകറ്റാൻ

പരീക്ഷകൾ ജീവിതം വിഴുങ്ങുമ്പോൾ
പരീക്ഷണങ്ങൾ അന്തമില്ലാതാകുമ്പോൾ
അലയും ഈ മനസ് അറിയാതെ
അത് പരീക്ഷയോ പരീക്ഷണമോ?

ചോദ്യങ്ങൾ മാത്രം ഉത്തരങ്ങൾ അജ്ഞാതം
അവേശേഷിപ്പിക്കുന്നു ചോദ്യങ്ങൾ മാത്രം
ജീവിതംകൊണ്ടുത്തരമെഴുതാനായ്, എന്നിട്ടുമെന്തോ
അലയുന്നു മനസ് എന്തിനൊക്കെയോ ഉത്തരം  തേടി

Comments