ഞാൻ
ഒരു പച്ചപ്പുല്ല് പതിച്ച വഴിയിലൂടെ നടക്കുകയായിരുന്നു. നല്ല വൃത്തിയുള്ള ഒരു
സ്ഥലം. വഴിയുടെ ഇരുവശങ്ങളിലും ഉള്ള പൂന്തോട്ടത്തിൽ ആളുകൾ
വിശ്രമിക്കുന്നു. എല്ലാവരുടെ മുഖത്തും സന്തോഷം
കാണാം. ഒരു ഇളം കാറ്റുണ്ട്,
കൂടാതെ മഞ്ഞനിറത്തിൽ സൂര്യപ്രകാശം പരന്നിരിക്കുന്നു. ശാന്തസ്വരത്തിലുള്ള ഒരു പാട്ട് കേൾക്കാം.
നടന്ന്
നടന്ന് മനോഹരമായ ഒരു കൊട്ടാരത്തിനു മുന്നിലെത്തി.
സൂര്യകിരണങ്ങൾ ആ വെണ്ണക്കൽ കൊട്ടാരത്തിന്റെ മുഖപ്പിനെ പ്രകാശമാനമാക്കിയിരുന്നു. കൊട്ടാരത്തിൻറെ മുന്നിലെ ആൾ പ്രതിമ അകത്തേക്ക്
കൈ ചൂണ്ടിപ്പിടിച്ചിരിക്കുന്നു.
ചെറിയ
സംശയം ഉണ്ടായിരുന്നെങ്കിലും, ആകാംഷയോടെ ആ കൊട്ടാരത്തിന്റെ ഉള്ളിലേക്ക്
നടന്നു. വിസ്താരമുള്ള ഒരു തളത്തിലാണ് എത്തിയത്. വെളിച്ചം കുറച്ചു കുറവാണ്. അങ്ങേ അറ്റത്തു കുറച്ചുകൂടെ വെളിച്ചം
ഉണ്ട്. അവിടെ തറയിലിനിന്നു കുറച്ചു ഉയരത്തിലുള്ള വിശാലമായ ഇരിപ്പിടത്തിൽ കറുത്ത് ദൃഡഗാത്രനായ ഒരാൾ ഇരിക്കുന്നു. അയാളെ
കണ്ടയുടൻ ഞാൻ നടപ്പു
നിർത്തി.
അർദ്ധനഗ്നൻ,
ശാന്തവും ഗൗരവമുള്ളതുമായ മുഖം. അരയിലെ വസ്ത്രങ്ങൾ ലളിതമായിരുന്നെങ്കിലും
കിന്നരങ്ങൾ പതിപ്പിച്ചിരുന്നു. അയാളുടെ ശരീരത്തിൽ പ്രകാശം പ്രതിഫലിക്കുന്നത് കണ്ടാൽ എണ്ണ തേച്ചിട്ടുണ്ടെന്നു തോന്നും. മറ്റെങ്ങോട്ടോ
ശ്രദ്ധിച്ചിരുന്ന അയാളുടെ അടുത്തായി ഒരു കിങ്കരനെപ്പോലെ തൊന്നിക്കുന്ന
ഒരാൾ കൂടെ ഉണ്ടായിരുന്നു.
കിങ്കരനും അയാളുടെ പകർപ്പായിരുന്നെങ്കിലും മുഖത്തിനു ഗാംഭീര്യം കുറവായിരുന്നു. എന്നെ ആദ്യം കണ്ടത് കിങ്കരനാണ്. കണ്ടയുടൻ അയാൾ എന്തോ പിറുപിറുത്തു.
പെട്ടന്നുതന്നെ സിംഹാസനാരൂഡ്ഡനായ ആൾ എന്നെ നോക്കി.
ഒന്ന്
സൂക്ഷിച്ചു നോക്കിയശേഷം എന്നെ പ്രെതീഷിച്ചിട്ടെന്നപോലെ പേരെടുത്തു വിളിച്ചു. ഒന്നല്ത്ഭുതപ്പെട്ട എന്റെ മനസ് വായിച്ചിട്ടെന്നപോലെ കുറെ ദണ്ഡനകൾ
പറഞ്ഞു കൂടെ അതിനു കാരണമായി
ഞാൻ ചെയ്ത തെറ്റുകളും . അടുത്തുനിന്ന കിങ്കരൻ അത് ശ്രേദ്ധിച്ചു കേട്ട്
കൈവെള്ളയിൽ കൊള്ളുന്ന ഒരു പുസ്തകത്തിൽ എഴുതിവെച്ചു.
ഇതെല്ലാം കണ്ടും കെട്ടും അന്തംവിട്ടു നിന്ന എന്നോടായി ഒരു ചോദ്യവും ചോദിച്ചാണ്
ആ വിധിന്യായം നിർത്തിയത്.
"എന്തെങ്കിലും
ചോദിക്കാനുണ്ടോ?"
ആ
സംഭവങ്ങളുടെ അവിശ്വാസതയിൽ നിന്ന് മുക്തമാകാൻ കുറച്ചു നിമിഷങ്ങൾ എടുത്തു. പെട്ടെന്ന് ഞാൻ ചോദിച്ചു “ദൈവമേ, എന്തെ നീയെന്നെ ഒരു മനുഷ്യനായി ഭൂമിയിലേക്ക്
അയച്ചത്?’
ദൈവത്തിൻറെ
മുഖം കുറച്ചു വിഷണ്ണമായതുപോലെ തോന്നി. ഒന്നാലോചിച്ചതിനുശേഷം
ദൈവം പറഞ്ഞു.
“ഞാൻ
നിന്നെ ഒരു കഴുതപ്പുലി ആകാനായാണ് ഭൂമിയിലേക്ക് അയച്ചത്. പക്ഷെ ഗർഭപാത്രങ്ങൾ ഒന്നും ഒഴിവില്ലായിരുന്നു. എല്ലാ ഒഴിവുള്ള ഗർഭപാത്രങ്ങളും മനുഷ്യൻറെതായിരുന്നു. ഷീണിച്ചലഞ്ഞ നീ എന്നെ അറിയിക്കാതെ
അതിലൊന്നിൽ കയറിക്കൂടി. ഞാനും ശ്രെദ്ദിച്ചില്ല! ഒരുപാടു മനുഷ്യമൃഗങ്ങളുടെ കുടെ നീയും
മനുഷ്യന്റെ ശരീരവും മൃഗത്തിൻറെ രൂപവും ആയി ജീവിച്ചു മരിച്ചു.”
പെട്ടന്ന്
ഒരു കുട്ടിയുടെ കരച്ചിൽ. ഒന്ന് ഞെട്ടി. ഭാര്യയുടെ ശകാരം കേട്ടാണ് ബോധത്തിലേക്കു വന്നത്. എന്റെ അശ്രദ്ധകൊണ് അവൻ ഉണർന്നതത്രേ!!ഒരു
ദിവാസ്വപ്നത്തിന്റെ അന്ത്യം !!
😊
ReplyDelete