എഴുതുക
അത്ര എളുപ്പമുള്ള കാര്യം അല്ല എന്ന് അറിയാഞ്ഞിട്ടല്ല പക്ഷെ ഒന്ന് ശ്രേമിച്ചുകൂടെ എന്ന
ഒരു ചിന്തയിലാണ് ഒരു ബ്ലോഗ് എഴുതാമെന്നു വച്ചത്. പണ്ടൊക്കെ ഡയറി എഴുതാറുണ്ടായിരുന്നു,
പക്ഷെ എപ്പോഴോ അത് നിന്നുപോയി. കൂടുതലും എഴുത്തു നടന്നത് എന്റെ ട്രെയിൻ യാത്രകളിൽ ആയിരുന്നു.
അതുകൊണ്ടാകാം ട്രെയിൻ യാത്രകൾ നിന്നപ്പോൾ ഡയറിയിലെ പേജുകൾ ഒഴിഞ്ഞു കിടന്നത്. വീണ്ടും
എഴുത്തിനെപ്പറ്റി ആലോചിക്കാൻ കാരണമായത് നീണ്ട 21 ദിവസത്തെ പ്രധാനമന്ത്രിയുടെ നിർബന്ധിത
അവധി പ്രഖ്യപനം ആയിരുന്നു.
വായിക്കുന്ന
പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട കാര്യങ്ങൾ എഴുതി വെക്കാമെന്നു വിചാരിക്കുന്നു. പണ്ടത്തെപ്പോലെ
ഡയറി എഴുതി ബുദ്ധിമുട്ടാതിരിക്കാൻ ഇപ്പൊ ഒരുപാടു സംവിധാനങ്ങൾ ഉണ്ടല്ലോ. വൃത്തിയായിട്ടു
എഴുതാൻ അറിയാത്തവർക്ക് ഗൂഗിൾ തന്ന പെന ഉപയോഗിച്ചുതന്നെ എഴുതാം എന്ന് കരുതി. ഇവന് നേരെ
എഴുതാനും അറിയത്തില്ല എന്ന പരാതി കുറച്ചു ഒഴിവാക്കാമല്ലോ!!
വായനയുടെ ലോകത്തിലേക്കു വഴികാട്ടിയായ 28 ആം മൈലിലെ വിവേകോദയം ഗ്രന്ധശാല & വയനശാല ജീവിതത്തിൽ വളരെ വലിയ പങ്കു വഹിച്ച ഒരു സ്ഥാപനം ആണ്. നാലാം ക്ലാസിലെ വെക്കേഷൻ കാലത്തു എനിക്ക് ലൈഫ് മെമ്പർഷിപ്പ് എടുത്തു അച്ഛനായിരുന്നു ആ സ്ഥാപനത്തിലൂടെ പുസ്തകങ്ങളുടെ ലോകത്തിലേക്കു എന്നെ നയിച്ചത്. പിന്നീട അങ്ങോട്ടുള്ള വർഷങ്ങൾ വായനയുടെ, പുസ്തകങ്ങളുടെ സമുദ്രത്തിൽ ഞാൻ ഊളിയിട്ടു നടന്നു. വായന ഒരു പ്രാഥമിക കർമമായി മാറിയ വർഷങ്ങൾ.
എഴുത്തിനിരുത്തിയ
കൈപ്പള്ളി ആനന്ദക്കുറുപ്പദ്ദേഹത്തെയും, മലയാളം എഴുതാൻ പഠിപ്പിച്ച അച്ഛനെയും, വായിക്കാൻ നിർബന്ധിച്ചിരുന്ന
അമ്മയെയും, മൈക്രോസോഫ്ട് വേർഡിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ശിവസദാസനേയും (ദാസപ്പൻ)
ഒന്ന് ഓർത്തുകൊണ്ട് ഒരു തുടക്കം. സരസ്വതീ ദേവിയുടെ കൃപാകടാക്ഷങ്ങൾ എന്നും ഉണ്ടാകണം
എന്ന് പ്രാർത്ഥിച്ചുകൊണ്ടും, വിഘ്‌നേശ്വരനെ നമിച്ചുകൊണ്ടും ഒരു പുതു പരീക്ഷണത്തിനായി
ഇറങ്ങിത്തിരിക്കുന്നു.
Comments
Post a Comment